തേൻവരിക്ക
ഒരാൾ അതിൻ്റെ പകിട്ട് പാടിനടന്നു .
മറ്റൊരാൾ അതൊക്കെ കള്ളമെന്നു കലഹിച്ചു
അവരെല്ലാം കൂടി അതിൻ്റെ ഉൽപത്തിയെ പറ്റി സമർത്ഥിച്ചു
കുട്ടികൾ അതേറ്റുപാടി അഹങ്കരിച്ചു
ഞാൻ അതങ്ങു കഴിച്ചാസ്വദിച്ചു.
മത പണ്ഡിതന്മാരോട് മാപ്പ്
നീ സന്തോഷവാനായിരുന്നാൽ ഒരു മൃഗത്തോളം വളരും നീ മറ്റൊരാളെ സന്തോഷിപ്പിക്കുക കൂടി ചെയ്താൽ മനുഷ്യനോളം വളരും