Wednesday 7 September 2022

വളർച്ച

 




നീ സന്തോഷവാനായിരുന്നാൽ  ഒരു മൃഗത്തോളം വളരും 

നീ മറ്റൊരാളെ സന്തോഷിപ്പിക്കുക കൂടി ചെയ്താൽ മനുഷ്യനോളം വളരും 

Wednesday 22 July 2020

തേൻവരിക്ക







തേൻവരിക്ക



ഒരാൾ അതിൻ്റെ പകിട്ട്  പാടിനടന്നു .

മറ്റൊരാൾ അതൊക്കെ കള്ളമെന്നു കലഹിച്ചു 

അവരെല്ലാം  കൂടി  അതിൻ്റെ ഉൽപത്തിയെ പറ്റി സമർത്ഥിച്ചു 

കുട്ടികൾ അതേറ്റുപാടി അഹങ്കരിച്ചു 


ഞാൻ അതങ്ങു കഴിച്ചാസ്വദിച്ചു. 



മത പണ്ഡിതന്മാരോട് മാപ്പ് 

ഇന്ന്





ഇന്ന്



നാളെ വളരേ മോശം ആണ്. 


ഇന്നാണ്‌ നല്ലത് !





ഇന്നുള്ളതിനെ, ഇന്ന് തന്നെ  ആസ്വദിക്കൂ.

ഇന്നേ  മുതൽ സന്തോഷമായിരിക്കൂ.



Tomorrow is worse,
Today is better,

Enjoy the being of today. 
Try to be happy from today,

Thursday 28 May 2020

സഹിഷ്ണുത

സഹിഷ്ണുത 



ഗൃഹപാഠം ഒന്ന് 


ചോദിച്ചോട്ടെ ?

നീ സഹിഷ്ണുത ഉള്ളവനാണോ?

അതെ.

എന്നാ പറ എന്തോരം.

ഹ!, അതിപ്പോ എന്തോരമുണ്ടെന്നെങ്ങനെ പറയാനാടാ, ഉണ്ട് അത്ര തന്നെ. 

എന്നാലും.

ഉണ്ട്. നല്ലോണം ഉണ്ട്.

ഞാൻ പറയട്ടെ എത്ര ഉണ്ടെന്ന്. 

അതെങ്ങനെ പറയും നീ മണ്ടാ?

ഞാനല്ല, നീ തന്നെ പറയും. പറയിപ്പിക്കട്ടെ.

ആ പറ പണ്ടാരം.

ഡേ 1.
നീ നിനക്കിഷ്ടമില്ലാത്ത ഒരു മതത്തിലെ സംഗീതം രാവിലെ അലാറം ആയി വച്ചിട്ട് വാ പറയാം.

പറ്റുമോ.?

(ഉമ്മച്ചിയെ, അമ്മെ, മമ്മി)!,
ഹാ നോക്കാം

  ആ  വന്നു.

ഒകെ അല്ലെ? 

അതെ, ഏറെ കുറെ.

ഡേ  2.

നീ ആ സംഗീതം വീട്ടിനുള്ളിൽ ഉച്ചത്തിൽ വച്ചേ.

ഹോ , എൻ്റെ പൊന്നോ, ഒപ്പിക്കാം.

ഡേ 3.

നീ ആ പാട്ട് നാലാള് കേൾക്കുന്ന പോലെ വച്ചേ.

ഒന്ന് പോടാ. നീ എന്നെ തല്ല് കൊള്ളിക്കുമോടാ തെണ്ടി.

അപ്പോ നീ ലെവൽ 2 


പ്രാക്ടീസ് പ്രാക്ടീസ് പ്രാക്ടീസ്.

നിന്റെ മതത്തിനെ സ്നേഹിച്ചു കൊണ്ട് തന്നെ നിനക്ക് സഹിഷ്ണുത ഉള്ളവനാവെണ്ടേ ?

അപ്പോ കുറച്ചു പാടൊക്കെ പെടേണ്ടി വരും.


ങ്ങാ പോയി വാ.

ശരി പോയിട്ട് വരാട്ടാ !






Thursday 28 November 2019

കപട സ്വ ചിന്തകൾ




കപട സ്വ ചിന്തകൾ



കുട്ടിയെ വാവോ പാടി ഉറക്കിയിട്ട്, 
രാവിലെ കാലേ എഴുനേൽപ്പിച്ചിട്ടു

വ്യക്തി സ്വാതന്ത്രത്തെ കുറിച്ച് 
അമ്മ പറഞ്ഞ പോലെ.



കടിക്കാൻ വന്ന പട്ടിയുടെ സ്വാതന്ത്രത്തെ ഹനിക്കുന്ന  
മൃഗസ്നേഹിയെ
കാണാത്തതുപോലെ.




എന്റെ സൗഭാഗ്യങ്ങൾ കർമ്മത്തിന് തുല്യം എന്ന് വിശ്വസിച്ചിട്ട്, 
വിശ്വാസം തന്നെ കപടമെന്ന്
യുക്തി  പറഞ്ഞപോലെ 




Fake free thoughts.


Saturday 26 October 2019

സ്നേഹം










അവൾ അവളായതു കൊണ്ടാവണം അവളെ സ്‌നേഹിക്കേണ്ടത്,  അവൾ എന്റേതായതു കൊണ്ടാവരുത്.

അവൻ അവനായതു കൊണ്ടാവണം  അവനെ സ്‌നേഹിക്കേണ്ടത്, അവൻ  എന്റേതായതു കൊണ്ടാവരുത്.








സമർപ്പണം
സ്നേഹിക്കുന്ന എല്ലാ ചരാചരങ്ങൾക്കും





"She has to be loved because she is she, not because she is mine.
He has to be loved because he is he, not because he is mine."


Dedication.
To all loving living things.









Wednesday 14 August 2019

വിശാലത!





ഒരുവനെ സഹായിക്കുന്നവനാണോ വിശാലൻ? 

സഹായിക്കപ്പെടുന്നവൻ,  തന്നെ  ഗണിക്കാതിരുന്നാലും അവനോടു ഇഷ്ടക്കുറവുണ്ടായാൽ ഉണ്ടാവുന്നതല്ലല്ലോ വിശാലത.

കാണണം അങ്ങനെ ഒരു വിശാലനെ. എന്നിലില്ലാത്ത ആ വിശാലതയെ.

വളർച്ച

  നീ സന്തോഷവാനായിരുന്നാൽ  ഒരു മൃഗത്തോളം വളരും  നീ മറ്റൊരാളെ സന്തോഷിപ്പിക്കുക കൂടി ചെയ്താൽ മനുഷ്യനോളം വളരും