Saturday, 2 September 2017

ഉൾകാഴ്ച!.



ഉൾകാഴ്ച!



എല്ലാരും കാണുന്നത് ഒന്നാണോ?
നീ കാണുന്ന വർണ്ണങ്ങൾ തന്നെയാണോ ഞാൻ കാണുന്നത്?

ആവാൻ വഴിയില്ല!.
നിന്റെ കാഴ്ചയിലെ നിറം പച്ച   തന്നെ,  എനിക്കും അത്  പച്ച തന്നെ,  പക്ഷെ പച്ച എന്നത്  എന്നിലെ കാഴ്ച്ചയ്ക്ക് ഞാൻ ഇട്ട പേരല്ലേ?

അങ്ങനെ അല്ലായിരുന്നെങ്കിൽ  എല്ലാരും  ഒരേ നിറം ഇഷ്ടപ്പെടുമായിരുന്നില്ലേ ?

Sunday, 20 August 2017

വെയിൽ



കാൻസറിനുള്ള കാരണം. കണ്ടെത്തലുകൾ എവിടെയും എത്തിയിട്ടുള്ളതായറിവില്ല.
അറിവുള്ള രോഗകാരണങ്ങളും അതിനെ എങ്ങനെ തരണം ചെയ്യും എന്നും ഉള്ള  അന്വേഷഞങ്ങളിലും ഞാൻ എത്തി നിക്കുന്നത്  പൃകൃതിയിൽ ആണ് .  മനസ്സ് പറയുന്നു, വെയിൽ! അതാണ് പരിഹാരം.

നമ്മൾ, അല്ല, ഞാൻ! ബേജാറാവുന്നതു പോലെ ഭക്ഷണത്തിലോ, പൊലൂഷനിലോ, സിഗററ്റിലോ, ലഹരികളിലോ, മരുന്നുകളിലോ അല്ല കാരണം, തീർച്ച!. അതൊക്കെ  ലാഭം കൊയ്യാനുള്ള ചില തന്തറങ്ങൾ  മാത്റം.

ഭൂമധ്യ രേഖയിൽ ആണ് വെയിൽ കൂടുതൽ, അതിൽ വസിക്കുന്ന ജനങ്ങളിൽ താരതമ്യന കുറവാണു കാൻസർ. സുഡാൻ, ഒമാൻ, ഗുനിയ,  മൗറീഷ്യ, നേപ്പാൾ, അങ്ങനെ പോണു.

ഞാൻ കണ്ടിട്ടുള്ള കാൻസർ പേഷ്യൻസിൽ മിക്കവാറും ഇരുണ്ട വീടുകളിൽ കൂടുതൽ സമയം ചിലവഴിക്കുന്നവരാണ് . വീട്ടിലെ
സതൃീ കളിലെ ശതമാനക്കൂടുതലും എന്റെ സംശയങ്ങൾ ബലപ്പെടുത്തുന്നു.

വെയിൽ കുറഞ്ഞ സ്ഥലങ്ങളിലെ ചെടികൾ മുരടിക്കുകയും. വെയിൽ കിട്ടാതെ വളം  കൂടുതൽ കിട്ടുമ്പോൾ ഉള്ള അമിത വളർച്ചയും വിരൽ ചൂണ്ടുന്നത്  കോശങ്ങളുടെ തകരാറിലേക്കു തന്നെ ആണ് .

വീടുകളിൽ ആവശ്യത്തിന് വെയിൽ കിട്ടുന്ന പോലെയുള്ള സംവിധാനങ്ങളും, രാവിലെയും വൈകിട്ടും ഉമ്മറത്ത്‌ കുടുംബത്തോടെ ഇരുന്നു വെയിൽ കായുന്നതും ശീലമാക്കിയാൽ നന്ന് .

Sun is not injurious to health. Make a habit!

Monday, 20 February 2017

വാപ്പിച്ചിടെ കുട്ടൻ.





വാപ്പിച്ചിടെ കുട്ടൻ.



എല്ലാരുടേം കാര്യം അറിയില്ലാ, ആൺപിള്ളേർക്കു വാപ്പമാരെ ഇഷ്ടമല്ലായിരിക്കണം. എനിക്കും അത്രക്കൊന്നും ഇഷ്ടാല്ല !!. എന്റെ വാപ്പിച്ചി എന്നെ, എങ്ങനെ സ്നേഹിക്കണം നൊന്നും പഠിപ്പിച്ചിട്ടില്ല, എങ്ങനെ ബഹുമാനിക്കണംന്നും പഠിപ്പിച്ചിട്ടില്ല.

ചിലപ്പോ തർക്കിക്കുമ്പോൾ  പറയാറുണ്ട്
"അങ്ങനത്തെ നിന്റെ സ്നേഹം ഒന്നും വേണ്ടഡാ ന്ന്‌"

ഇപ്പോ പറയാൻ കാരണം, ഭാര്യേം റിദാനും ഇല്ലാണ്ടിരിന്നപ്പോ ഉറക്കം കിട്ടീല്ല.
മഹാരാജാസിലെ പ്രാവിന്റെ കാഷ്ഠത്തിന്റേം രാജകീയ മര  ഉരുപ്പടികളുടേം, പഴയ പഴമയുടേം ഒക്കെ  മണമുള്ള ആ മധുരിക്കുന്ന ഓർമ്മകളിലേക്ക് പോയപ്പോ അറിയാണ്ട് അറിഞ്ഞു പോണു വാപ്പിച്ചിടെ ഇഷ്ടം.

നെഗറ്റിവ് ആക്കല്ലേ, വാപ്പിച്ചി തന്നെ റോൾ മോഡൽ. പക്ഷേ അതു സമ്മതിക്കാൻ പറ്റില്ല. അതും വാപ്പിച്ചി പഠിപ്പിച്ചിട്ടില്ല.

വാപ്പിച്ചി എത്ര മാർക്ക് കിട്ടീന്ന് എന്നോട് ചോദിച്ചില്ലെങ്കിലും, എനിക്ക് കിട്ടിയ മാർക്കിൽ അഭിമാനിക്കണത് ഞാൻ കണ്ടിട്ടുണ്ട്. (കൊട്ടക്കണക്കിന് ഉണ്ടായിരുന്നല്ലോ! ).
എന്റെ  ഏത് കാര്യത്തിലും അങ്ങനെ തന്നെ.

വാപ്പിച്ചി ആണെനിക്ക് എന്നും അവസരങ്ങൾ തന്നിട്ടുള്ളത്.
മഹാരാജാസിലെ സുവർണ കാലവും!


Friday, 17 February 2017

നിഷ്കളങ്കത






നിഷ്കളങ്കത ആസ്വദിക്കണോ?


ചെരിപ്പിടാതെ മണ്ണിൽ ചവിട്ടി നിന്ന്, നിന്റെ അല്ലാത്ത ഒരു കുഞ്ഞിനെ ഒക്കത്തെടുത്താക്കുഞ്ഞൊന്നു ചിരിച്ചാൽ  ഉറപ്പ്!!

Tuesday, 14 February 2017

നമ്മുടെ പടച്ചോൻ





"നമ്മുടെ പടച്ചോൻ "




സൃഷ്ടാവ് എല്ലാരുടേം  ഒന്ന് ആണെങ്കിലും, എല്ലാരും  എന്റെ  പടച്ചോനേ ന്നാ വിളിക്കണേ!!

നമ്മുടെ അമ്മ, നമ്മുടെ വീട്, നമ്മുടെ വീട്ടുകാർ, നമ്മുടെ നാട്ടുകാർ, നമ്മുടെ കൂട്ടുകാർ, നമ്മുടെ ജോലി, നമ്മുടെ പണം എന്നൊക്കെ കേട്ടിട്ടുണ്ട്.

നമ്മുടെ പടച്ചോൻ എന്നാരും പറഞ്ഞു കേട്ടില്ല!!

എന്റെ  ദൈവം എന്നത് എന്റെ   ഉള്ളിലെ എന്റെ  സൗകര്യങ്ങൾക്ക് എന്നെ പഠിപ്പിച്ചതനുസരിച്ചു ഞാൻ മനസിലാക്കിയ വേദത്തിൽ നിന്നും എന്നെ നിയന്ത്രിക്കേണ്ട ഒന്ന് ആയതുകൊണ്ടാണോ എന്റെ  മാത്രം അഹങ്കാരമായി ഞാൻ ആധികാരികമായി വിളിക്കുന്നത്? 
ആയിരിക്കാം 

എന്റെ  പടച്ചോനേ!!

നിന്റെ  സൃഷ്ടാവിനെ ഞാൻ അംഗീകരിക്കുന്ന ഒരു ദിവസം നമുക്കൊരു പടച്ചോൻ ഉണ്ടാവുമായിരിക്കും അല്ലെ?


വളർച്ച

  നീ സന്തോഷവാനായിരുന്നാൽ  ഒരു മൃഗത്തോളം വളരും  നീ മറ്റൊരാളെ സന്തോഷിപ്പിക്കുക കൂടി ചെയ്താൽ മനുഷ്യനോളം വളരും