"നമ്മുടെ പടച്ചോൻ "
സൃഷ്ടാവ് എല്ലാരുടേം ഒന്ന് ആണെങ്കിലും, എല്ലാരും എന്റെ പടച്ചോനേ ന്നാ വിളിക്കണേ!!
നമ്മുടെ അമ്മ, നമ്മുടെ വീട്, നമ്മുടെ വീട്ടുകാർ, നമ്മുടെ നാട്ടുകാർ, നമ്മുടെ കൂട്ടുകാർ, നമ്മുടെ ജോലി, നമ്മുടെ പണം എന്നൊക്കെ കേട്ടിട്ടുണ്ട്.
നമ്മുടെ പടച്ചോൻ എന്നാരും പറഞ്ഞു കേട്ടില്ല!!
എന്റെ ദൈവം എന്നത് എന്റെ ഉള്ളിലെ എന്റെ സൗകര്യങ്ങൾക്ക് എന്നെ പഠിപ്പിച്ചതനുസരിച്ചു ഞാൻ മനസിലാക്കിയ വേദത്തിൽ നിന്നും എന്നെ നിയന്ത്രിക്കേണ്ട ഒന്ന് ആയതുകൊണ്ടാണോ എന്റെ മാത്രം അഹങ്കാരമായി ഞാൻ ആധികാരികമായി വിളിക്കുന്നത്?
ആയിരിക്കാം
എന്റെ പടച്ചോനേ!!
നിന്റെ സൃഷ്ടാവിനെ ഞാൻ അംഗീകരിക്കുന്ന ഒരു ദിവസം നമുക്കൊരു പടച്ചോൻ ഉണ്ടാവുമായിരിക്കും അല്ലെ?
No comments:
Post a Comment