Monday, 20 February 2017

വാപ്പിച്ചിടെ കുട്ടൻ.





വാപ്പിച്ചിടെ കുട്ടൻ.



എല്ലാരുടേം കാര്യം അറിയില്ലാ, ആൺപിള്ളേർക്കു വാപ്പമാരെ ഇഷ്ടമല്ലായിരിക്കണം. എനിക്കും അത്രക്കൊന്നും ഇഷ്ടാല്ല !!. എന്റെ വാപ്പിച്ചി എന്നെ, എങ്ങനെ സ്നേഹിക്കണം നൊന്നും പഠിപ്പിച്ചിട്ടില്ല, എങ്ങനെ ബഹുമാനിക്കണംന്നും പഠിപ്പിച്ചിട്ടില്ല.

ചിലപ്പോ തർക്കിക്കുമ്പോൾ  പറയാറുണ്ട്
"അങ്ങനത്തെ നിന്റെ സ്നേഹം ഒന്നും വേണ്ടഡാ ന്ന്‌"

ഇപ്പോ പറയാൻ കാരണം, ഭാര്യേം റിദാനും ഇല്ലാണ്ടിരിന്നപ്പോ ഉറക്കം കിട്ടീല്ല.
മഹാരാജാസിലെ പ്രാവിന്റെ കാഷ്ഠത്തിന്റേം രാജകീയ മര  ഉരുപ്പടികളുടേം, പഴയ പഴമയുടേം ഒക്കെ  മണമുള്ള ആ മധുരിക്കുന്ന ഓർമ്മകളിലേക്ക് പോയപ്പോ അറിയാണ്ട് അറിഞ്ഞു പോണു വാപ്പിച്ചിടെ ഇഷ്ടം.

നെഗറ്റിവ് ആക്കല്ലേ, വാപ്പിച്ചി തന്നെ റോൾ മോഡൽ. പക്ഷേ അതു സമ്മതിക്കാൻ പറ്റില്ല. അതും വാപ്പിച്ചി പഠിപ്പിച്ചിട്ടില്ല.

വാപ്പിച്ചി എത്ര മാർക്ക് കിട്ടീന്ന് എന്നോട് ചോദിച്ചില്ലെങ്കിലും, എനിക്ക് കിട്ടിയ മാർക്കിൽ അഭിമാനിക്കണത് ഞാൻ കണ്ടിട്ടുണ്ട്. (കൊട്ടക്കണക്കിന് ഉണ്ടായിരുന്നല്ലോ! ).
എന്റെ  ഏത് കാര്യത്തിലും അങ്ങനെ തന്നെ.

വാപ്പിച്ചി ആണെനിക്ക് എന്നും അവസരങ്ങൾ തന്നിട്ടുള്ളത്.
മഹാരാജാസിലെ സുവർണ കാലവും!


Friday, 17 February 2017

നിഷ്കളങ്കത






നിഷ്കളങ്കത ആസ്വദിക്കണോ?


ചെരിപ്പിടാതെ മണ്ണിൽ ചവിട്ടി നിന്ന്, നിന്റെ അല്ലാത്ത ഒരു കുഞ്ഞിനെ ഒക്കത്തെടുത്താക്കുഞ്ഞൊന്നു ചിരിച്ചാൽ  ഉറപ്പ്!!

Tuesday, 14 February 2017

നമ്മുടെ പടച്ചോൻ





"നമ്മുടെ പടച്ചോൻ "




സൃഷ്ടാവ് എല്ലാരുടേം  ഒന്ന് ആണെങ്കിലും, എല്ലാരും  എന്റെ  പടച്ചോനേ ന്നാ വിളിക്കണേ!!

നമ്മുടെ അമ്മ, നമ്മുടെ വീട്, നമ്മുടെ വീട്ടുകാർ, നമ്മുടെ നാട്ടുകാർ, നമ്മുടെ കൂട്ടുകാർ, നമ്മുടെ ജോലി, നമ്മുടെ പണം എന്നൊക്കെ കേട്ടിട്ടുണ്ട്.

നമ്മുടെ പടച്ചോൻ എന്നാരും പറഞ്ഞു കേട്ടില്ല!!

എന്റെ  ദൈവം എന്നത് എന്റെ   ഉള്ളിലെ എന്റെ  സൗകര്യങ്ങൾക്ക് എന്നെ പഠിപ്പിച്ചതനുസരിച്ചു ഞാൻ മനസിലാക്കിയ വേദത്തിൽ നിന്നും എന്നെ നിയന്ത്രിക്കേണ്ട ഒന്ന് ആയതുകൊണ്ടാണോ എന്റെ  മാത്രം അഹങ്കാരമായി ഞാൻ ആധികാരികമായി വിളിക്കുന്നത്? 
ആയിരിക്കാം 

എന്റെ  പടച്ചോനേ!!

നിന്റെ  സൃഷ്ടാവിനെ ഞാൻ അംഗീകരിക്കുന്ന ഒരു ദിവസം നമുക്കൊരു പടച്ചോൻ ഉണ്ടാവുമായിരിക്കും അല്ലെ?


വളർച്ച

  നീ സന്തോഷവാനായിരുന്നാൽ  ഒരു മൃഗത്തോളം വളരും  നീ മറ്റൊരാളെ സന്തോഷിപ്പിക്കുക കൂടി ചെയ്താൽ മനുഷ്യനോളം വളരും