കപട സ്വ ചിന്തകൾ
കുട്ടിയെ വാവോ പാടി ഉറക്കിയിട്ട്,
രാവിലെ കാലേ എഴുനേൽപ്പിച്ചിട്ടു
വ്യക്തി സ്വാതന്ത്രത്തെ കുറിച്ച്
അമ്മ പറഞ്ഞ പോലെ.
കടിക്കാൻ വന്ന പട്ടിയുടെ സ്വാതന്ത്രത്തെ ഹനിക്കുന്ന
മൃഗസ്നേഹിയെ
കാണാത്തതുപോലെ.
എന്റെ സൗഭാഗ്യങ്ങൾ കർമ്മത്തിന് തുല്യം എന്ന് വിശ്വസിച്ചിട്ട്,
വിശ്വാസം തന്നെ കപടമെന്ന്
യുക്തി പറഞ്ഞപോലെ
Fake free thoughts.