Wednesday, 14 August 2019

വിശാലത!

ഒരുവനെ സഹായിക്കുന്നവനാണോ വിശാലൻ? 

സഹായിക്കപ്പെടുന്നവൻ,  തന്നെ  ഗണിക്കാതിരുന്നാലും അവനോടു ഇഷ്ടക്കുറവുണ്ടായാൽ ഉണ്ടാവുന്നതല്ലല്ലോ വിശാലത.

കാണണം അങ്ങനെ ഒരു വിശാലനെ. എന്നിലില്ലാത്ത ആ വിശാലതയെ.

Friday, 21 June 2019
വൈറസിനെ കൊണ്ട് തോറ്റു 

പെറ്റു പെരുകുകയും, നിൽകുന്നിടം കാർന്നു തിന്നുകയും, പലതും പെരുപ്പിച്ചു കൂട്ടുകയും ചെയ്യുന്ന ഒന്നാണ് വൈറസ് എങ്കിൽ, 

മനുഷ്യാ നീ തന്നെ വൈറസ്. 

രസകരമായ കാര്യം, നിനക്കുള്ളിലും വൈറസ്, നിനക്ക് ചുറ്റിലും. 

Saturday, 23 March 2019

മാലിന്യത്തിനൊരു ദൈവം.
മാലിന്യത്തിനൊരു  ദൈവം.


കാലഘട്ടത്തിന് ആവശ്യങ്ങൾക്കു ഉതകുന്ന വിധം ദൈവങ്ങളെ സൃഷ്ടിച്ചവർ മനുഷ്യർ.

അന്ന് പല ആചാരങ്ങളും ആവശ്യമായിരുന്നല്ലോ!

ഇന്ന് ഒരു ദൈവത്തിന്റേം കൂടി ആവശ്യമുണ്ടെന്നു തോന്നണു. 

മനുഷ്യാ നീ അതിരു കടക്കുന്നു എന്ന് പറയാൻ വേണ്ടേ ഒരു ദൈവം?

നമുക്കൊന്ന് നോക്കാം
നമുക്കൊന്ന് നോക്കാം 

കേരളത്തിൽ വ്യവസായം എങ്ങനെ ഉണ്ടാവാനാ! വായ്ത്താളം അടിച്ചിട്ടെന്താ കാര്യം.

നിങ്ങള് വാ മിടുക്കൻമാരേ.

സധൈര്യയം പറ.

ഞങ്ങളിവിടെ പഠിച്ചു. ഇവിടം നിക്കും. എഞ്ചിനീയറിംഗ് കഴിഞ്ഞു ഇവിടെ നിന്ന് പയറ്റും. 

എന്നോടൊപ്പം പറ.....ഇവിടെ വരും നമ്മളെ തേടി. അല്ലെങ്കിൽ വരുത്തും!

നമ്മളില്ലാതെ എന്ത് വ്യവസായം. 

Friday, 11 January 2019

ധനികൻ
ആരാണ് ധനികൻ?

താരതമ്യം ചെയ്യുന്നതിലെ പിശകെ ഉള്ളു.

"ഒരുവൻ അവന്റെ സമയം അവൻ ഇഷ്ടമുള്ളിടത്തും അവന്റെ സാമീപ്യം ആഗ്രഹിക്കുന്നവരുടെ കൂടെയും ഏറ്റവും ഫലപ്രദമായും സന്തോഷവാനായും  ചിലവഴിക്കാൻ അവസരം ഉണ്ടാക്കുന്നവനാണ് ധനികൻ"

പണം  ഒരു മാനദണ്ഡം ആയി എടുക്കുന്നതും, സന്തോഷവാനായ ഒരാളെ ധനികനായ് കണക്കാക്കാത്തതും നമ്മുടെ അറിവില്ലായ്മ തന്നെ  ആണ്. 

ധനികത്വത്തെ കുറിച്ചുള്ള അറിവില്ലായ്മ!

Tuesday, 4 December 2018

ഏതാ ഈ നിയമം?

എന്തിനാപ്പെ നിയമം?.


എവിടെ വെച്ചാ ഇത്‌ തൊടങ്ങണെ...


എല്ലാർക്കും സന്തോഷോണ്ടാവണം ...അത് വേണോങ്കിൽ എല്ലാരും നോക്കണം, ല്ലേ? 


അതിനല്ലേ നിയമൊക്കെ!!


നിയമൊക്കെ ശെരി ആക്കികൊണ്ടേരിക്കണം , ഉദ്ദേശിച്ച ഗുണം ഉണ്ടാവണോങ്കിൽ. 


ടെക്നോളജി ഇപ്പോ മുകളിരുന്നു കാണുന്ന പടച്ചോനെ ശെരിക്കും ഹെൽപ് ആക്കണില്ലേ!. 
എന്നാലും നിയമത്തിനൊക്കെ ഒരു പരിധി ഇണ്ടെന്നാ തോന്നണേ ...


ഒരു വര ഇട്ടാൽ അത് കടക്കല്ലേ ന്നു പറയാം. എന്നാ മുറിച്ചാ മാത്രാ അവനെ പിടിക്കാൻ പറ്റോള്ളൂ. ശരിയല്ലേ ?


അപ്പോ പിന്നെ ആ കുറ്റം നടന്നല്ലോ... പിന്നെ എങ്ങനെ സന്തോഷിക്കും?

മതത്തിലെ നിയമങ്ങൾ ഉണ്ടാക്കിയേക്കണ സ്ട്രക്ച്ചർ കണ്ടിട്ട് ഏതാണ്ട് ഇതിനു വേണ്ടിയാന്ന എനിക്ക് തോന്നണേ . മുറിക്കരുതാരും.


കുറ്റം ഉദ്ദേശിക്കണേനു മുന്നേ സ്റ്റോപ്പ് ഇടീക്കും. വിശ്വാസം കൊണ്ട്. ഏതാണ്ട് ഒരു അറുപത് ശതമാനം പേരും കേക്കും. മനുഷ്യേര് നല്ലതാന്നെ. എല്ലാരും കേൾക്കും. പേടി ഉണ്ടല്ലോ.


അപ്പോ പിന്നെ മതോം നല്ലതാന്നെ. അതിലേം നല്ലത് കേട്ടാ മതി. ഒരുപാട് ച്യോദ്യോന്നും ചോതിക്കാണ്ട് അങ്ട് കേള്ക്കാ. നിയമത്തിനു മുന്നേ എല്ലാർടേം ചങ്കൊന്നു ഇടിച്ചോട്ടെ.


എല്ലാർക്കും സന്തോഷിക്കണ്ടേ !


അതും ശെരി ആവൂല്ലാന്നാ തോന്നണേ. മതത്തിലെ ഭ്രാന്തും കൂടി ഏറ്റുപിടിക്കും ചില മണ്ടന്മാര്. 


എന്നാ പിന്നെ 


ഇത് രണ്ടും കൂട്ടി ഒരു ടെക്‌നോളജി ഉണ്ടായാ അടി പൊളി!.


തെറ്റ് ചെയ്യാൻ ആലോചിച്ചാൽ തന്നെ അവനെ അങ്ങോട്ട് ഡിസേബിൾ ചെയ്‌തേക്കണം.


ലോകാസമസ്താ സുഖിനോ ഭവന്തു !!.
Wednesday, 6 June 2018

വിശ്വാസം


വിശ്വാസം 

യുക്തിവാദികളായ എന്റെ ചില ഇക്കാമ്മാരുടെ കാഴ്‌ചപ്പാടിൽ ഞാൻ വലിയൊരു വിശ്വാസിയും, യാഥാസ്ഥിതികാരായ മറ്റു  ചില ഇക്കാമ്മാരുടെ കണ്ണിൽ ഞാൻ  വലിയൊരു അവിശ്വാസിയും ആണ്.

ഇവിടെ പ്രശ്നം വിശ്വാസത്തിലല്ല മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ തന്നെ!

നിങ്ങൾക്കെന്തേ ഇത്ര തിടുക്കം?

ഞാൻ  തേടുന്നത് വിശ്വാസത്തിന്റെ പേരിൽ ഇക്കാൻമാരെ വേർതിരിച്ച വൈകൃതമായ എന്റെ കാഴ്ചപ്പാടിനെ പരിഹരിക്കുന്ന ഒന്നിനെ ആണ്.

"എല്ലാരുടേം വിശ്വാസം എല്ലാരേം രക്ഷിക്കട്ടെ."