Thursday 28 May 2020

സഹിഷ്ണുത

സഹിഷ്ണുത 



ഗൃഹപാഠം ഒന്ന് 


ചോദിച്ചോട്ടെ ?

നീ സഹിഷ്ണുത ഉള്ളവനാണോ?

അതെ.

എന്നാ പറ എന്തോരം.

ഹ!, അതിപ്പോ എന്തോരമുണ്ടെന്നെങ്ങനെ പറയാനാടാ, ഉണ്ട് അത്ര തന്നെ. 

എന്നാലും.

ഉണ്ട്. നല്ലോണം ഉണ്ട്.

ഞാൻ പറയട്ടെ എത്ര ഉണ്ടെന്ന്. 

അതെങ്ങനെ പറയും നീ മണ്ടാ?

ഞാനല്ല, നീ തന്നെ പറയും. പറയിപ്പിക്കട്ടെ.

ആ പറ പണ്ടാരം.

ഡേ 1.
നീ നിനക്കിഷ്ടമില്ലാത്ത ഒരു മതത്തിലെ സംഗീതം രാവിലെ അലാറം ആയി വച്ചിട്ട് വാ പറയാം.

പറ്റുമോ.?

(ഉമ്മച്ചിയെ, അമ്മെ, മമ്മി)!,
ഹാ നോക്കാം

  ആ  വന്നു.

ഒകെ അല്ലെ? 

അതെ, ഏറെ കുറെ.

ഡേ  2.

നീ ആ സംഗീതം വീട്ടിനുള്ളിൽ ഉച്ചത്തിൽ വച്ചേ.

ഹോ , എൻ്റെ പൊന്നോ, ഒപ്പിക്കാം.

ഡേ 3.

നീ ആ പാട്ട് നാലാള് കേൾക്കുന്ന പോലെ വച്ചേ.

ഒന്ന് പോടാ. നീ എന്നെ തല്ല് കൊള്ളിക്കുമോടാ തെണ്ടി.

അപ്പോ നീ ലെവൽ 2 


പ്രാക്ടീസ് പ്രാക്ടീസ് പ്രാക്ടീസ്.

നിന്റെ മതത്തിനെ സ്നേഹിച്ചു കൊണ്ട് തന്നെ നിനക്ക് സഹിഷ്ണുത ഉള്ളവനാവെണ്ടേ ?

അപ്പോ കുറച്ചു പാടൊക്കെ പെടേണ്ടി വരും.


ങ്ങാ പോയി വാ.

ശരി പോയിട്ട് വരാട്ടാ !






വളർച്ച

  നീ സന്തോഷവാനായിരുന്നാൽ  ഒരു മൃഗത്തോളം വളരും  നീ മറ്റൊരാളെ സന്തോഷിപ്പിക്കുക കൂടി ചെയ്താൽ മനുഷ്യനോളം വളരും