Monday 16 April 2018

മലയാളി!


മലയാളി.

മാപ്പ്....  ഇതും ഇസം തന്നെ. 

എന്നാലും ഞാൻ മലയാളി.

നമ്മുടെ സംസ്കാരം, അതിലെ നന്മ, അത് അടിച്ചേൽപിക്കുക തന്നെ വേണം.


അൾക്കൂട്ടത്തിലെ വേറിട്ട ശബ്ദം അത്ര എളുപ്പം അല്ല. മലയാളി ഇന്ന് ഒരല്പം ബിസി ആണ്, കൈക്കുള്ളിലെ ലോകത്തിൽ. എന്നിരുന്നാലും ഞാൻ മലയാളി.

ത്രിശ്ശുരിലേക്കുള്ള യാത്രയിൽ ചുവന്ന വസ്ത്രമണിഞ്ഞ മലയാളിത്തം ഇല്ലാത്ത ഒരമ്മയേയും, ചില്ലറ തുട്ടുകൾ പാവാടയിൽ ഇട്ടു ഉപജീവനം കളിയാക്കിയ ഒരു കുട്ടിയേയും ശ്രദ്ധിക്കാൻ ഇടയായി.

അവർ മറുകരക്ക് പോവാൻ കാത്തിരിക്കുന്നതായിരിക്കണം. ഈ  മലയാളിക്കര മടുത്തിട്ടുണ്ടാവുമോ ആവോ!.

ട്രെയ്നിൽ നല്ല തിരക്കായിരുന്നു. അവരെ  അതേ കംപാർട്മെന്റിൽ വീണ്ടും കണ്ടു. എനിക്കൊന്നും തോന്നിയില്ല, അവർക്കൊരു യാചക പരിവേഷം ഉള്ളതുകൊണ്ടാവാം. എന്നിലെ മലയാളി ആ കുഞ്ഞിനൊരു ചെറു പുഞ്ചിരി നൽകി. എന്നിട്ടും എനിക്കൊന്നും തോന്നിയില്ല.

പതിവ് പോലെ ഞാൻ എന്റേതായ ചിന്തകളിൽ താളം കണ്ടു, ട്രെയിൻ ഉം.

ഇടക്കെപ്പോഴോ ഞാൻ  ശ്രദ്ധിച്ചു. പതിവിലധികം ഭായിമാർ ഉണ്ട്  കംപാർട്മെന്റിൽ, പക്ഷെ മലയാളികൾ തിരക്കിലാണ്, അതേ ലോകത്തിൽ.

ട്രെയിൻ താളം കണ്ടു തുടങ്ങി, ഒക്കത്തിരുന്ന കുട്ടി അമ്മക്ക് ഒരു ഭാരമാവുന്നത് പോലെ തോന്നി. എന്തെ അവർക്കാരും സീറ്റ് ഒഴിഞ്ഞു കൊടുക്കാഞ്ഞത്.

പണ്ട് എനിക്ക് ബസിൽ സീറ്റ് തന്ന ചേട്ടന്മാർ ആരും ഇവിടെയില്ലാത്തതുകൊണ്ടൊ?

അന്ന് അവരുടെ മടിയിലേക്കു വാള് വച്ചിട്ടും ഛെ ന്നു പറയാഞ്ഞ മലയാളിത്തം ഇവിടില്ലാത്തതുകൊണ്ടൊ?

വയസ്സായി ബസിൽ കേറിയാൽ എന്റെ മക്കൾ എനിക്ക് സീറ്റ് തരുമോന്നു ചോദിച്ച പോളിറ്റ ടീച്ചർ വിരമിച്ചതിനാലോ?

എന്തോ, ആരും ഒന്നും ചോദിച്ചതും ഇല്ല പറഞ്ഞതും ഇല്ല!


ഇത് ആലോചിച്ചു തീരാൻ നിന്നില്ല. ഒരു  വേറിട്ട ശബ്ദം.

ആരെങ്കിലും എഴുന്നേറ്റ് കൊടുത്തേ.

പറഞ്ഞത് മലയാളത്തിൽ തന്നെ.

ഛെ, അതുപോലൊരു ശബ്ദം എന്തെ ആദ്യം എന്റെ കണ്ഠനാളത്തിൽ നിന്നും നിർഗമിച്ചില്ല..?

എന്തായാലും ആ മലയാളിത്ത സംസകാരത്തിൽ പങ്കു ചേർന്നു ഞാനും പറഞ്ഞു,

ഞാൻ  മലയാളി!

No comments:

Post a Comment

വളർച്ച

  നീ സന്തോഷവാനായിരുന്നാൽ  ഒരു മൃഗത്തോളം വളരും  നീ മറ്റൊരാളെ സന്തോഷിപ്പിക്കുക കൂടി ചെയ്താൽ മനുഷ്യനോളം വളരും